സപ്തവർണ്ണഭൂമി (SEVEN COLOURED EARTH)

പല നിറത്തിലുള്ള മണ്ണ്:- മൗറീഷ്യസിലെ Chamarel എന്ന പ്രകൃതിരമണീയമായ സ്ഥലത്തുനിന്നുള്ള കാഴ്ച്ച. സഞ്ചാരികളുടെ മുഖ്യ ആകര്ഷണകേന്ദ്രങ്ങളില് ഒന്നാണിത്.


ലക്ഷോപലക്ഷം വര്ഷങ്ങള്ക്കുമുമ്പ് ഇന്ത്യന്‍‌മഹാസമുദ്രത്തിലുണ്ടായ അഗ്നിപര്വ്വതസ്ഫോടത്തിലെ ലാവ ഉറഞ്ഞുണ്ടായ ദ്വീപാണ് മൗറീഷ്യസ്. നിരവധി ധാതുക്കളാല് സമ്പുഷ്ടമായ ലാവപ്പാറകള് ജലസാന്നിദ്ധ്യം മൂലം കാലക്രമേണ മൃദുവാകുകയും, അവയില് ധാതുവിഘടനം സംഭവിക്കുകയും ചെയ്യുന്നു. ജലത്തില് ലയിച്ചുചേരുന്നവ ജലത്തോടൊപ്പം ഒഴുകിപ്പോകുമ്പോള് ലേയത്വമില്ല്ലാത്ത ഇരുമ്പ്, അലൂമിനിയം മുതലായാവയുടെ വന് ശേഖരം മണ്ണില് ബാക്കിയാവുന്നു. അത്തരത്തില് അവശേഷിക്കപ്പെട്ട മണ്ണിന്റെ ദൃശ്യമാണ് ഇവിടെ കാണുന്നത്. പ്രധാനമായും ഇരുമ്പിന്റേയും അലൂമിനിയത്തിന്റേയും സംയുക്തങ്ങളാണ്(Fe2o3,AL2O3, etc..) മണ്ണിന് പലതരം നിറങ്ങള്കൊടുക്കുന്നത്. ചുവപ്പ്,മറൂണ്,നീല,പര്പ്പിള്,മഞ്ഞ തുടങ്ങിയ നിറങ്ങളുടെ വിവിധ ഷേഡുകള് ഏറിയും കുറഞ്ഞും കാണാം. ഏഴുനിറമുള്ള മണ്ണാണെന്നാണ് ഇവിടത്തുകാര് പറയുന്നത്.

Comments

Popular Posts