മറന്നുവോ ആ ബാല്യം...........
മറന്നുവോ ആ ബാല്യം..
കാലം നല്കിയ പുത്തന് ഉടയാടകളണിഞ്ഞ് നാമിന്നെത്ര
മേലോട്ട് പൊങ്ങിയെന്നാലും ഓര്മ്മയുടെ ആ പഴയ
പാഠപുസ്തകത്തിലെ മയില് പീലിയഴകുള്ള
സുവര്ണ്ണ
താളുകളെ മറിച്ചെടുക്കാന് ഇന്നും എത്ര
എളുപ്പം.
പാടവും, തോടും കുളങ്ങളും അതിരിടുന്ന
നാട്ടുവഴികള് ആ കുഞ്ഞിക്കാലുകളാല് നാം എത്ര
താണ്ടിയതാണ്. 'മഴയില് കുതിര്ന്ന
കളിവഞ്ചി' പോലെ ഇന്നതെല്ലാം ഒരു
നഷ്ട്ടസ്വപ്നമായി ചിലരെയെങ്കിലും ചിലപ്പോള് വേട്ടായാടാറുണ്ടാവാം..
എത്ര വേഗത്തിലാണ് ആ നിഷ്ക്കളങ്ക
കാലം നമ്മെ വിട്ടകന്നത്.
ജീവതമാകുന്ന
ഈ നോണ്-സ്റ്റോപ്പ് വണ്ടി ശൈശവവും,ബാല്യവും, യൗവനവും താണ്ടി
മുന്നോട്ട് കുതിക്കുകയാണ്.
ഒടുവില് മധ്യവയസ്സും, വാര്ദ്ധക്യവും
കടന്ന് മരണമാകുന്ന താത്ക്കാലിക സ്റ്റോപ്പില് അല്പകാലം നിര്ത്തിയിട്ടേക്കാം.
പക്ഷേ എല്ലാം അതില്
അവസാനിക്കുമോ?.. എങ്കില് എത്ര
നന്നായേനെ!!
Comments
Post a Comment