ഈ ഞാന്‍....
വിത്തിന്നകത്തൊളിച്ചിരുന്നീ ഞാന് വിരിമാറത്തുറങ്ങവേ...
എല്ലാര്ക്കും
അമ്മയാം
ഭൂമി
എന്നെ
രക്ഷിച്ചിതാര്ദ്രയായ്...
വെയിലാലന്നെനിക്കേകീ വേണ്ട ചൂട് ദിവാകരന്...
കാലക്കേടേതുമേകാതെ കഴിഞ്ഞൂ ചില നാളുകള്..
വേനല്ക്കാലം
കഴിഞ്ഞാര്ത്തുവേഗമെത്തിയ കാര്മുകില്
വിട്ട നീര്ത്തുള്ളി
വന്നെന്നെ
വിളിച്ചുണര്ത്തീ മധുര സ്വരത്താല്...
Comments
Post a Comment