സ്വത്വപ്രതിസന്ധി....
കാലം മാറി...ശീലിച്ചു പോന്ന
വര്ഗ്ഗ
സ്വഭാവത്തിലും,അടിസ്ഥാന തൊഴിലായ കൊത്തുപണിയിലുമെല്ലാം
പുത്തന് മുതലാളിത്ത പ്രവണതകള് സ്വാധീനം ചെലുത്തിതുടങ്ങി.
കൈ-മെയ് 'അനങ്ങി'
പണിയെടുത്തിരുന്ന കാലമൊക്കെ ഇനി പഴങ്കഥ.
'ന്യൂനപക്ഷമായ' പഴയ മരങ്ങളില് 'തുരക്കുന്ന' പണി
ഞങ്ങള് തത്ക്കാലം
നിര്‍ത്തുകയാണ്.
പകരം കുറച്ചുകൂടി 'സോഫ്റ്റ്-വെയര്' ഫ്രണ്ട്
ലി ആവാനാണ് തീരുമാനം.
സിന്ഡിക്കേറ്റ്
'മാധ്യമങ്ങള്' അതിനെ "മൃദുസമീപനം"
എന്നൊക്കെ പറഞ്ഞ് പാരവെക്കുമെന്നറിയാം. അത്തരക്കാരെ
'വെട്ടിനിരത്താന്' തന്നെയാണ് തീരുമാനം.
വൈരുധ്യാധിഷ്ഠിതഭൗതിക വാദമാണല്ലോ അടിസ്ഥാന പ്രമാണം,
അതിനാല് ഞങ്ങളുടെ സ്വഭാവത്തിലും
ചില വൈരുധ്യങ്ങളൊക്കെ കാണും!
[ജന്മപുണ്യമായി
ദൈവം തമ്പുരാന്
തലയില് 'ഫിറ്റ്' ചെയ്ത്
വിട്ട തൊഴിലാളി വര്ഗ്ഗ രുധിര-പതാക പിഴുതെറിയാന്
മാര്ഗ്ഗമില്ലാത്തതിനാല് ഈ ഞാണിന്മേല് കളി ഞങ്ങള്ക്ക്
തുടര്‍ന്നേ
പറ്റൂ...]
അതിനാല്
"മര"മൗലികവാദികള് മൂര്ദ്ധാബാദ്!.... 'മൃദുലസമീപനം' സിന്ദാബാദ്!
Comments
Post a Comment