നന്ദിനി


നന്ദിനി





പിന്നെയും കറ്റകള്‍ ബാക്കി വച്ചിന്നെന്റെ
നന്ദിനി പയ്യെങ്ങോ പോയി
കഞ്ഞിയും ചാണക ചേറിന്റെ ഗന്ധവും
നിത്യ വിഷാദങ്ങളായി
എന്‍ നിത്യ വിഷാദങ്ങളായി

ഇന്നു നീ ഞങ്ങള്ക്കു നല്‍കി നിന്‍
പ്രാണാംശമാം സുന്ദരി പയ്യൊന്നിനെ
കാണാമറയത്ത്‌ നില്‍ക്കിലും നിന്നെ ഞാന്‍
കാണുന്നതിന് രണ്ടു കണ്ണിലൂടെ


അന്ന് നീ തൈവാഴ തുമ്ബാം തളിരില
കടിച്ചോടിനടന്നോരീ തൊടിയില്‍
തേടി നടന്നു നിന്‍ കാലിന് കുളമ്പുകള്‍
ഇന്നേതു ലോകത്തു നീയെന്നാകിലും


നിന്റെ പാലാകുന്നോരമൃതിന്‍റെ മാധുര്യം
തെല്ലുമറിഞ്ഞിടാ പൈക്കിടാവോ
നില്പ്പാനറിയാതെ കുഞ്ഞു നാല്‍ക്കാലുകള്‍
ഇടറവേ, നൊന്തു വിളിപ്പൂ നിന്നെ


ഉണ്ടില്ലുറങ്ങീല അച്ഛനും അമ്മയും
അനുജത്തിയും പിന്നെ വീട്ടിലാരും
നിന്‍ വിളി കേള്ക്കാതുണരുവതെങ്ങനെ
ഖേദിച്ചിട്ടല്ലയോ രാവു നീക്കി


നീ ദേഹദേഹി വെടിഞ്ഞൊരിടത്തിതാ
ചേലോലും ഓമന പൈക്കിടാവ്
കാതുകള്‍ കൂര്‍പ്പിച്ചു പൂവാലുമാട്ടി
' എന്നമ്മയെവിടെപ്പോയ് ' എന്നു കേണു


നക്കി തുടച്ചീടാന്‍ അമ്മയിങ്ങെത്തുമെ-
ന്നോറ്ത്ത് നില്ക്കും നിന്ടെ പെണ്മണി തന്‍
കുഞ്ഞിവായ്ക്കുള്ളിലേയ്ക്കെന്നമ്മയേകുന്ന
പാലിനോ കണ്ണീറ് ചവറ്പ്പ്
ഇനി മായാത്ത കണ്ണീറ് ചവറ്പ്പ്


നാളുകള്‍ പോകും പലതിനിയും വരും
വേനലും വറ്ഷവും മഞ്ഞും വരും
വാതില്ക്കലെത്തിടും ഓരോ ഋതുവിനും
നിന്‍ മകള്‍ പിന്നെയൊരന്യയാകും


കുഞ്ഞിക്കാലൂന്നിക്കൊണ്ടവള്‍ നടക്കും, എന്‍
തൊടി നീളെ ഓടിക്കൊണ്ടവള്‍ കിതയ്ക്കും
പിന്നെയൊരു ദിനം പാല്‍ ചുരത്തും
പത്തു പിഞ്ചോമനകള്‍ക്കമ്മയാകും


കറ്റയും കറുകപ്പുല്ലനവധിയും
കാലിത്തൊഴുത്തിന്‍ സമൃദ്ധിയാകും
പാല്‍ മണം തൂവും, പാലൊഴുകും
പാടെ വിഷാദങ്ങള്‍ പോയ് മറയും
പാടെ വിഷാദങ്ങള്‍ പോയ് മറയും

Comments

Popular Posts