ഒരു കനവില്‍....


ഒരു കനവില്‍....



തൂമഞ്ഞിന്‍ വിരല്‍ നീട്ടി കിളിവാതില്‍ പഴുതേറി
കൂട്ടിന്നായ്‌ പോരുന്നതരോ
മൊഴിയാതിരുന്നിട്ടും ഞാനറിയാതെന്‍ മൊഴി നിന്നെ
ചിത്ര ശലഭമായ് ചുറ്റി പറന്നോ
ഒരു ശംഖിന്‍ ഇടനെഞ്ചില്‍ തുടി കൊട്ടും ശ്വാസത്തിന്‍
ശ്രുതി തേടി പോയോ എന്‍ മനം
മലര്‍ ചൂടും വനി തന്നില്‍ സ്മൃതി പെയ്യും പുളിനത്തില്‍
കുളിരായ കുളിരോ കൊണ്ടു ഞാന്‍
ഒരു മേഘ ചിറകേറി ഇരവിന് കരിമഷി തേടി
മേലെ മേലെ വാനില്‍ ഇന്നു ഞാന്‍
വിധി നെയ്യും ഓളങ്ങള്‍ ഇഴ ചേരും നദി മാറില്‍
ഒരു ചെറു കളിയോടം തീര്‍ക്കവേ
തുഴയാതെ തുഴയുമ്പോള്‍ തീരം അകലത്തായ് മറയുമ്പോള്‍
എന്നെ കാക്കും മിഴികള്‍ ഏതേതോ
ഒടുവില്‍ നാം കാണുമ്പോള്‍ തമ്മില്‍ മിഴി കൊണ്ട്‌ മൊഴിയുമ്പോള്‍
മറതേടി മായും നൊമ്പരം
പിരിയതെ നീയെന്റെ അരികത്തായ് നില്‍ക്കുമ്പോള്‍
ഞാനറിയും നിന്‍ നിറവാറ്ന്ന സ്നേഹം
കന്മഷ കടല്‍ കാണാ കര നീളും ഒരു സ്നേഹ ദ്വീപില്‍ നാം
പല കോടി പൂറ്ണ്ണേന്ദു കാണും
പൂ തിങ്കള്‍ പ്രഭ ചൂടി നില്‍ക്കും

Comments

Popular Posts