നിന്റെ ഓര്‍മ്മയില്‍
നിന്റെ ഓര്‍മ്മയില്‍
ഓര്‍മ്മകള്‍ ഓലകുട നിവര്‍ത്തുന്നൊരു
ഓണ നിലാവെഴും ഈ രാത്രിയില്‍
ഓടാമ്പല്‍ ചേരാത്ത വാതില്‍ പടി ചാരി
ഒരു വേള നിന്നെ ഞാന്‍ ഓര്‍ത്തിരന്നു
കുപ്പിവള ചില്ലാല്‍ കോറിയ കൈതാരില്‍
ഇന്നും നിന്‍ നാമക്ഷരമൊളിപ്പൂ
ഒരു മയില്പ്പീലി വിടരുന്ന സൌന്ദര്യം
ആ ഓര്‍മ്മയോരോന്നിലും ഒളിഞ്ഞിരിപ്പൂ
തുമ്പയും തൃത്താവും മഞ്ഞ മന്ദാരവും
തമ്മിലുരുമ്മി കളം മെനയെ
കുണുങ്ങി ചിരിക്കുമെന്‍ കൊലുസിന്‍ സ്വനത്തിലോ
തൊടിയിലെ തൈമുല്ലേ നീ വിടറ്ന്നു
മലരായ മലരിലും തേന്‍ കിനിഞ്ഞു
എന്‍ മലര്‍വാക അടിമുടി പൂവണിഞ്ഞു
ഒരു തളിര്‍ പൂങ്കുല വാടാതെ ഞാന്‍ കാത്തു
നീ അണയുന്ന പൊന്നോണ നാളിലേക്കായ്.....
Comments
Post a Comment