Silentvalley
ഭൂമിയിലെ ഒരേ ഒരു മഴക്കാട്. ഇന്നും കണ്ടെതാത്തതും, എണ്ണത്തില് കുറഞ്ഞു അതിജീവനത്തിനായി പൊരുതുന്നതും ആയ ജീവജാലങ്ങളുടെ അവാസഭൂമി.
മുകളില് ഉള്ള ചിത്രം മണ്ണാര്ക്കാട് നിന്നും അട്ടപ്പാടി ചുരം കേറുന്നതിനു മുന്പ് കാണുന്ന വലിയ പാറയാണ്
ഈ സ്ഥലം സൈരന്ദ്രി, എന്ന് പറഞ്ഞാല്‍ പാഞ്ചാലി
യുടെ മറ്റൊരു പേര്‍. ഈ ടവറിനു മുകളില്‍ നിന്ന് നോക്കിയാല്‍ പാര്‍കിന്റെ കുറെ ഭാഗം കാണാം.
ഏറ്റവും അവസാനം കാണുന്ന ചിത്രം ഈ ടവറിന്റെ മുകളില്‍ നിന്നെടുത്ത നാല് ചിത്രങ്ങള്‍ ഒന്നിച്ചു
ചേര്‍ത്തത് ആണ്. മുകളില്‍ നിന്ന് പണ്ട് കുന്തിപുഴയില്‍ ഡാം കെട്ടിനെ ചൊല്ലി വിവാദമായ
സ്ഥലവും കാണാം. പേരില്‍ നിന്നും ഒരു കാര്യം നമുക്ക് മനസിലാക്കാം. കേരളത്തിലെ ഒട്ടനവധി
സ്ഥലങ്ങള്‍ പോലെ തന്നെ ഇവിടെയും വനവാസ കാലത്ത് കുന്തി ദേവിയും പാണ്ടവരും പാഞ്ചാലിയും
കൂട്ടരും എത്തിയിരുന്നു.
മുകളില്‍ കാണുന്ന ഈ ബോര്‍ഡ് ഒരുപാട് പ്രകൃതി
സ്നേഹികളുടെ വിശ്രമമില്ലാത്ത സമരത്തിന്ടെ പ്രതീകമാണ്. സമരം ആരംഭത്തില്‍ ഒരു പ്രേധിഷേധത്തില്‍
ഒതുങ്ങി പരാജയപ്പെടും എന്നാണ് നയിച്ചവര്‍ തന്നെ
കരുതിയത്, എന്നാല്‍ മനുഷ്യനിലെ നന്മാ തീര്‍ത്തും
കൈവിട്ടു പോയിട്ടില്ല എന്നതിന്റെ തെളിവാണ് ഈ സമരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍
നിന്നും ലഭിച്ച സഹായങ്ങള്‍. അവസാനം വികസനത്തിന്‍റെ പേരില്‍ എല്ലാം നശിപ്പിക്കാന്‍ വാളെടുത്ത
അധികാരി വര്‍ഗ്ഗത്തിന് തോല്‍വി സംമാധിക്കേണ്ടി വന്നു.ഇനിയും നമ്മള്‍ ഒറ്റ കെട്ടായി
എതിര്‍ക്കണം. മനുഷ്യന് ജീവിക്കാന്‍ കാടുകള്‍ വേണം, പുഴകള്‍ വേണം, മഴ വേണം, മൃഗങ്ങള്‍
വേണം എന്ന ബോധം നമ്മളില്‍ എല്ലാവരിലും ഉണ്ടാവണം.
കുന്തി പുഴയ്ക്കു കുറുകെ ഉള്ള തൂക്കു പാലം.
ഇവിടെ വരെ ഏകദേശം ഇരുപത്തഞ്ചു കിലോ മീടെര്‍
കുന്തി പിന്നിട്ടു കഴിഞ്ഞു അതും മന്നുഷ്യന്റെ
ഒരു സ്പര്‍ശനവും ഏല്‍ക്കാതെ. ഇവിടെ വന്നൊന്നു കണ്ടാലേ ഇന്നത്തെ ലോകത്തെ ആളുകള്‍ക്ക്
ശുദ്ധ ജലം എന്താണെന്നു മനസ്സില്‍ ആവു.
കാട് എന്താണെന്ന് അടുത്തറിയാന്‍ നല്ലതാണ്
സൈലന്റ് വാലിയിലെക്കുള്ള ഒരു യാത്ര.............
Comments
Post a Comment