പള്ളിവാള് ഭദ്രവട്ടകം
പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി
നല്ലച്ഛന്‍ടെ തിരുമുമ്പില്‍ ചെന്നു കാളി കളിതുടങ്ങി
അങ്ങനങ്ങനെ.(2)[പള്ളിവാള്].
ഇനി ഞാനും മറന്നിടാം നല്ലച്ഛനും മറന്നിടും
മറന്നീടുക സ്ത്രീധനമുതലേ വേറേയുണ്ടേ,അങ്ങനങ്ങനെ.. (2)
ഞങ്ങളുടെ പടിഞ്ഞാറു നടയില്‍ വാളാറും കല്ലറയില്‍
ഏഴരവട്ടി വിത്തവീടെ കിടപ്പതുണ്ടെ, അങ്ങനങ്ങനെ..(2)
അതില്‍നിന്നും അരവട്ടിവിത്ത് അകത്തൊരു സ്ത്രീധനമായ്
തരികവേണം വടക്കുംകൊല്ലം വാഴും നല്ല പൊന്നച്ഛനേ,
അങ്ങനങ്ങനെ..(2)[പള്ളിവാള്]
നെല്ലൊന്നും വിത്തൊന്നുമല്ല എന്നുടെ പൊന്‍മകളേ
ആ വിത്ത് അസുരവിത്ത് എന്നാണ് അതിന്‍ടെ പേര്,
അങ്ങനങ്ങനെ..(2) [പള്ളിവാള്]
കണ്ണുകൊണ്‍ട് നോക്കി നീയ് വിത്തെന്നു പറഞ്ഞാലോ-
കണ്ണിന്‍ടെ കൃഷ്ണമണിപൊട്ടി തെറിച്ചു പോകുമ്,അങ്ങനെ
നാവുകൊണ്ട് ചൊല്ലി നീയ് വിത്തെന്നു പറഞ്ഞാലോ-
നാവിന്‍ടെ കടപഴുത്ത് പറിഞ്ഞു പോകും,അങ്ങനെ
കൊണ്ടുവാ കൊണ്ടുവാ മോളെ കാളി മോളേ ശ്രീകുരുംബേ
ആ വിത്തൊന്നു മലനാട്ടില്‍ ചെന്നാല്‍ മാനുഷ്യര്‍ക്കെല്ലാം ആപത്തണെ..(3)
അങ്ങനങ്ങനെ...[പള്ളിവാള്](3)
Comments
Post a Comment