മറവിയുടെ ശവ കുടീരം


ഓര്മ്മയുടെ കിളിവാതിലടയ്ക്കുട്ടെ
സ്വപ്നഗേഹങ്ങളിനി  ഉടച്ചു നീക്കാം
സ്വാന്തനക്കുറിപ്പുകള് എരിഞ്ഞു തീരട്ടെ
പൊയ്മുഖങ്ങളെ മറഞ്ഞു പോകുക
പൊഴിവചനങ്ങളെ അടര്ന്നു വീഴുക
മുടന്തനാം ജീവിതവ്യാളിതന്
കരങ്ങളില് പിടയട്ടെ ഞാന് ഇനിയും
മരണമേ നീ എന്നെയോര്ക്കില്
ആരുമറിയാതെ പൊട്ടിക്കരയൂ
നിശ്ചയമെന് കാണാക്കിനാക്കള്
വിടരും നാളെയെന് ശവകുടീരത്തില്
കാലം മറക്കും എന്നെയും പിന്നെയെന്
ഓര്മ്മപൂത്തൊരീ കൈവഴികളും
ജനനിയും പിന്നെ ജനകനും
സൌഹൃദവേഷധാരികള് ഒക്കെയും
കാലപ്രയാണത്തില് എന്നെ മറന്നിടും
എന് ഹൃദയത്തില് ഉള്ച്ചേര്ന്ന നീയോ
നിരുപാധികം എന്നെ മറക്കുമോ ?
കാലം മറവിയുടെ ശവകുടീരമെന്നു -
നീ അന്നു പറഞ്ഞതും  മറന്നു ഞാന്
മറവിയുടെ വാനില് അലിഞ്ഞു തീരുന്നു  

Comments

Popular Posts